പൂനെയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി 15-കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കണ്ടെത്തിയത് നടുക്കുന്ന സത്യങ്ങൾ. സ്വന്തം മരണം പ്ലാൻ ചെയ്താണ് ഈ 15-കാരൻ നടപ്പാക്കിയതെന്നാണ് പൊലീസ് പറയുന്നത്.കുട്ടിയുടെ പദ്ധതിയും സ്കെച്ചുകളും പൊലീസിനെയും മറ്റ് അധികൃതരെയും ഞെട്ടിപ്പിച്ചു. സ്കെച്ച് കുട്ടിയുടെ സാധനങ്ങൾക്കൊപ്പമുണ്ടായിരുന്നു നോട്ട് ബുക്കിലാണ് വരച്ചിരുന്നത്. മരണത്തിന്റെ ഓരോ സ്റ്റെപ്പുകളും രീതിയും വിശദമായി ചിത്രീകരിച്ചിരുന്നു.
മരണം പ്ലാൻ അനുസരിച്ചാണ് കുട്ടി നടപ്പാക്കിയത്. പൂനെയിലെ പിംപ്രി ചിഞ്ച്വാദ് ഏരിയയിലെ അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്നാണ് കുട്ടി ചാടിയത്.സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഒപ്പം മരിക്കുന്നതിന്റെ രീതിയും സ്ഥലവും വിവരിക്കുന്ന വിശദമായ, കൈയെഴുത്ത് പ്ലാൻ. ഓരോ ഘട്ടങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അപ്പാർട്ട്മെൻ്റ് ലേഔട്ടിന്റെ രേഖാചിത്രങ്ങളും ചാടാനുള്ള നിർദ്ദേശങ്ങളും സ്കെച്ചിലുണ്ടായിരുന്നു.
ചില പേപ്പറുകളിൽ ഗെയിമിംഗ് കോഡുകൾ രേഖപ്പെടുത്തിയിരുന്നു. ഇത് കാണിക്കുന്നത് കുട്ടിയുടെ താത്പ്പര്യങ്ങളും വികാരങ്ങളുമായിരുന്നു.കുട്ടിയുടെ മാതാവ് എൻജിനിയറും പിതാവ് നൈജീരിയയിലുമാണ്. സഹോദരനും മാതാവിനുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. കുട്ടി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് മാതാവ് വ്യക്തമാക്കി. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് വിചിത്ര പെരുമാറ്റങ്ങളും ഉണ്ടായിരുന്നതായി മാതാവ് പറഞ്ഞു.