തൃശ്ശൂർ : നാലമ്പല തീർഥാടന വരുമാനത്തിൽ നിന്നുള്ള ഒരു പങ്ക് വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുമെന്ന് പായമ്മൽ ദേവസ്വം ചെയർമാനും ക്ഷേത്രം തന്ത്രിയുമായ നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്.
ചൊവ്വാഴ്ച ക്ഷേത്രത്തിൽ ലഭിച്ച 3,04,480 രൂപയാണ് നൽകുക. അവിടത്തെ ജനങ്ങൾക്ക് ആപത്ത് വരുമ്പോൾ സഹായിക്കേണ്ടത് കടമയാണെന്നും നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് പറഞ്ഞു.
മറ്റുള്ളവർക്കുകൂടി ഇതൊരു പ്രചോദനമാകുമെങ്കിൽ സന്തോഷമെന്നും ഭാരവാഹികൾ പറഞ്ഞു. നാലമ്പല തീർഥാടനത്തിലെ ശത്രുഘ്നക്ഷേത്രമാണ് പായമ്മലിലേത്. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിൽ നിന്നുള്ള ഭക്തരാണ് തീർഥാടനത്തിന് കൂടുതലായി എത്തുന്നത്.