കോഴിക്കോട്: ഷിരൂരിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ മൃതദേഹം ലഭിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച് യുവാവിന്റെ കുടുംബം. മൃതദേഹം കണ്ടെത്തിയെന്നും അർജുന്റെ വിരലിലെ മോതിരം തിരിച്ചറിഞ്ഞു എന്നതരത്തിലാണ് സമൂഹമാദ്ധ്യമങ്ങളിൽ ശബ്ദസന്ദേശം പ്രചരിക്കുന്നത്.
17 ദിവസം മുമ്പാണ് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചലിൽ അർജുനെ കാണാതായത്. എന്നാൽ അർജുനായുള്ള തിരച്ചിലിനായി പൂർണ്ണമായും കർണ്ണാടക അവസാനിപ്പിച്ചിട്ടില്ലെന്നാണ് വിവരം. ദിവസങ്ങൾ നീണ്ട തിരച്ചിലിന് ഒടുവിൽ ഗംഗാവലി പുഴയിൽ ചെളിയിലാണ്ട നിലയിൽ അർജുന്റെ ലോറി കണ്ടെത്തിയത്. എന്നാൽ അടിയൊഴുക്ക് ശക്തമായതോടെ ദൗത്യം താത്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. ഡ്രോണും ബൂം എസ്കവേറ്ററുമുൾപ്പടെയുള്ളവ തിരച്ചിലിന് ഉപയോഗിച്ചിരുന്നു.















