ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ന് ഇന്ത്യക്ക് നിരാശയുടെ ദിനം. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന ഇന്ത്യ ജോഡികളായ സാത്വിക്-ചിരാഗ് സഖ്യം പുരുഷ ഡബിൾസിലെ ക്വാർട്ടറിൽ തോറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 21-13, 14-21, 16-21 എന്ന സ്കോറിന് ലോക മൂന്നാം നമ്പർ ജോഡികളായ മലേഷ്യൻ താരങ്ങളോടാണ് പരാജയം സമ്മതിച്ചത്. ആരോൺ ചിയ – സോ വൂയി യിക് സഖ്യമാണ് ഇന്ത്യൻ ജോഡികളെ വീഴ്‌ത്തി ക്വാർട്ടറിലേക്ക് കടന്നത്.
ആദ്യ ഗെയിം ആധികാരികമായി നേടിയ ശേഷമാണ് ഇന്ത്യൻ സഖ്യം തോറ്റത്ത്. രണ്ടും മൂന്നും ഗെയിം തിരിച്ചടിച്ച് സ്വന്തമാക്കിയാണ് മലേഷ്യൻ ജോഡി സെമിയിലേക്ക് മാർച്ച് ചെയ്തത്. ചൈനീസ് ജോഡിയെയാകും സെമിയിൽ നേരിടുക. അതേസമയം ഇന്ത്യൻ ജോഡികൾ ഏറ്റുമുട്ടിയ മത്സരത്തിൽ മലയാളി താരം പ്രണോയിയെ വീഴ്ത്തി ലക്ഷ്യാ സെൻ ക്വാർട്ടറിലേക്ക് മുന്നേറി. നേരിട്ടുള്ള ഗെയിമുകൾക്കാണ് മലയാളി താരം അടിയറവ് പറഞ്ഞത്. സ്കോർ: 21-12, 21-6.