ലോകത്തിന്റെ ശ്രദ്ധ പാരിസിലേക്കാകുമ്പോൾ ഒളിമ്പിക്‌സ് വേദിയിലെ പല ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. തുർക്കിയുടെ 51-കാരൻ യൂസഫ് ഡിക്കെച്ചാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒളിമ്പ്യൻ. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിൽ മത്സരിക്കാനെത്തിയ യൂസഫിന്റെ വേഷവിധാനവും മത്സര ശൈലിയുമാണ് കായിക ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്.
51 yr old Turkish guy, #YusufDikeç, with no specialized lenses, eye cover or ear protection and managed to win a silver medal in the 10-meter air pistol mixed team event at the #ParisOlympics2024. He looks like the real 007.
Hand in pocket comfort level! 😂#Olympics #Paris2024 pic.twitter.com/DGHOVs3FcQ
— Jyotidwip N. (@JyotidwipN) August 1, 2024
“>
ഷൂട്ടിംഗിൽ മത്സരിക്കുന്നവർ സുരക്ഷാ ഉപകരണങ്ങളും പ്രത്യേക തരം കണ്ണടകളും ഉപയോഗിക്കാറുണ്ട്. വെടിയൊച്ചകളിൽ ചെവിയ്‌ക്ക് സംരക്ഷണം നൽകുന്ന കവചവും ഉന്നം തെറ്റാതിരിക്കാൻ ഉപയോഗിക്കുന്ന കണ്ണടയും ലെൻസുകളുമെല്ലാം താരങ്ങൾ ഉപയോഗിക്കുന്നവയാണ് ഇതിനിടെയാണ്, ഇതൊന്നുമില്ലാതെ ടീഷർട്ടും പാന്റുമിട്ട് യൂസഫ് മത്സരവേദിയിലെത്തിയത്. ഒരു കൈ പോക്കറ്റിലിട്ട് സാധാ കണ്ണടയുമായി ലക്ഷ്യത്തിലേക്ക് തോക്കുപിടിച്ചു നിൽക്കുന്ന ചിത്രത്തിലേക്ക് ആരായാലും ഒന്ന് നോക്കി പോകും.
insane aura
51-yr old Yusuf Dikec of Turkey shows up to the Olympics for shooting without special lenses…
without ear protection…
hand in his pocket & both eyes open…
and casually takes home a silver medal pic.twitter.com/qRB3kwRZmz
— Warren Sharp (@SharpFootball) July 31, 2024
“>
പ്രത്യേക ലെൻസോ, ചെവിക്ക് സുരക്ഷ നൽകുന്ന കവചമോ ഇല്ലാതെ 51- കാരനെ തുർക്കി ഷൂട്ടിംഗ് വേദിയിലേക്ക് പറഞ്ഞയച്ചു. വെള്ളി മെഡലുമായി അദ്ദേഹം മടങ്ങിയെന്നാണ് യൂസഫ് ചിത്രം പങ്കുവച്ചുകൊണ്ട് ഒരാൾ എക്‌സിൽ കുറിച്ചത്. ദി റിയൽ ജെയിംസ് ബോണ്ടെന്ന് മറ്റൊരാളും എക്‌സിൽ കുറിച്ചു.
10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിൽ യൂസഫ് ഡിക്കെച്ച് – സെവ്വാൽ ഇലയ്ദാ ടർഹാൻ സഖ്യം വെള്ളി മെഡാണ് സ്വന്തമാക്കിയത്. സെർബിയൻ താരങ്ങൾക്കാണ് സ്വർണം.















