വയനാട്: ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനും മൃതദേഹം ദഹിപ്പിക്കാനുമുള്ള സംവിധാനം ഒരുക്കി സേവാഭാരതി. ഇതിനോടകം തന്നെ തിരിച്ചറിഞ്ഞ 44 മൃതദേഹങ്ങൾ സേവാഭാരതി എല്ലാ മര്യാദകളോടും ആചാരങ്ങളോടും കൂടി സംസ്കരിച്ചിട്ടുണ്ട്.
ബംഗ്ലൂരിലെ രാഷ്‌ട്രോത്താന ആശുപത്രിയിൽ നിന്നും എല്ലാ സംവിധാനങ്ങളോടും കൂടി 9 ഡോക്ടർമാരുടെ സംഘം സേവാഭാരതിയുടെ നേതൃത്വത്തിൽ ദുരന്തമുഖത്ത് പ്രവർത്തിക്കുന്നുണ്ട്. എല്ലാ ക്യാമ്പുകളിലും സേവാഭാരതിയുടെ പ്രവർത്തകരെ സജീവമായി തന്നെ കാണാം.
ഗവൺമെന്റ് ഹോസ്പിറ്റൽ കേന്ദ്രീകരിച്ചും സേവാഭാരതിയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ ഒരു സംഘവും പ്രവർത്തിക്കുന്നു. ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സ്വയംസേവകർ എത്തുന്നുണ്ട്. അപകടത്തിൽപ്പെട്ടവർക്കായി നിലമ്പൂരിൽ നടത്തുന്ന തിരച്ചിലിലും സേവാഭാരതി സജീവമാണ്.















