വയനാട്: പുത്തുമല ദുരന്തത്തിൽപെട്ടവർക്ക് വീടിന്റെ വാടക നൽകുമെന്ന സർക്കാർ ഉറപ്പ് നടപ്പായിലെന്ന് പ്രദേശവാസികൾ. പുത്തുമല ദുരന്തം നടന്നത് ഇതിന് അടുത്ത് തന്നെയാണ്. അന്ന് സർക്കാർ വാടക നൽകുമെന്ന ഉറപ്പിൻ മേലാണ് ക്യാമ്പിൽ നിന്ന് പുറത്തിറക്കിയത്. എന്നാൽ പുറത്തിറങ്ങിയവർക്ക് വാടക നൽകിയില്ലെന്ന് ക്യാമ്പിൽ താമസിക്കുന്ന സ്റ്റീഫൻ പറഞ്ഞു.
ജോലിയും പണവും ഇല്ലാതെ ഒരുപാട് കഷ്ട്ടപ്പെവരാണ് പുത്തുമലക്കാർ. പഞ്ചായത്ത് ആണെങ്കിലും സംസ്ഥാന സർക്കാർ ആണെങ്കിലും ഇതുവരെ ആർക്കും വാടക നൽകിയില്ല. അതെ സ്ഥിതി ഇവിടെ ഉണ്ടാകരുത്. ആരുടെ കൈയ്യിലും ഒന്നും ഇല്ല, ഉടുതുണി മാത്രമാണ് സ്വന്തമായി ഉള്ളത്.
സർക്കാർ പത്തോ പതിനഞ്ച് ദിവസം കഴിഞ്ഞാൽ തീർച്ചായായും ക്യാമ്പിൽ നിന്ന് പോകാൻ പറയും. സ്കൂളിൽ താമസിപ്പിക്കുന്നതിന് പരിധിയുണ്ട്. വാടക കൊടുത്ത താമസിക്കാൻ ഞങ്ങളുടെ പക്കൽ സമ്പാദ്യം ഒന്നുമില്ല. സർക്കാർ അതിനുള്ള സംവിധാനം ചെയ്തു തരികയാണെങ്കിൽ നല്ലതാണ്. സുരക്ഷിതമായി താമസം ഉണ്ടാക്കുന്നത് വരെ സഹായം തുടരണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. സർക്കാർ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്. വിശ്വാസം കാത്തുസൂക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും ക്യാമ്പിൽ താമസിക്കുന്നവർ ഒന്നാകെ ആവശ്യപ്പെട്ടു.















