ഓസി-ടോക്കീസിലൂടെ ഏവർക്കും പ്രിയങ്കരിയാണ് ദിയ കൃഷ്ണ. യൂട്യൂബറും ഇൻഫ്ലുവൻസറുമായ ദിയ, നടൻ കൃഷ്ണകുമാറിന്റെ മകളും നടി അഹാനയുടെ ഇളയ സഹോദരിയുമാണ്. കഴിഞ്ഞ ഏതാനും നാളുകളായി ദിയയുടെ വിവാഹ വിശേഷങ്ങളാണ് ഫോളോവേഴ്സിലേക്ക് താരം എത്തിക്കുന്നത്. ഭാവി വരൻ അശ്വിന്റെ കുടുംബവുമൊത്ത് ദിയയും അമ്മ സിന്ധുവും സഹോദരി അഹാനയും ചേർന്ന് സ്വർണം വാങ്ങാൻ പോയ വിശേഷങ്ങളാണ് താരത്തിന്റെ പുതിയ വീഡിയോയിലുള്ളത്.
താലിമാല കൂടാതെ വളയും ശിവപാർവതീശ്വരന്മാരുടെ ചിത്രമുള്ള ലോക്കറ്റും ദിയക്കായി അശ്വിന്റെ കുടുംബം വാങ്ങി. മരുമകന് സമ്മാനമായി നൽകാൻ ഒരു സ്വർണമാല സിന്ധു കൃഷ്ണയും തിരയുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടിലേക്ക് കൃഷ്ണകുമാറിന്റെ കുടുംബം പോയ വിശേഷങ്ങളായിരുന്നു ദിയ യൂട്യൂബിൽ പങ്കുവച്ചത്. ഇരു കുടുംബങ്ങളിലെയും എല്ലാ അംഗങ്ങളും ഉൾക്കൊള്ളുന്ന ചിത്രവും ദിയ ഫോളോവേഴ്സിനായി പങ്കിട്ടിരുന്നു.















