ന്യൂഡൽഹി: 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് എസ്പി നേതാവ് പിടിയിലായ പശ്ചാത്തലത്തിൽ സമാജ്വാദി പാർട്ടിയെ കടന്നാക്രമിച്ച് ബിജെപി ദേശീയവക്താവ് ഷെഹ്‌സാദ് പൂനാവല്ല. 12കാരിക്ക് നേരയുണ്ടായത് ക്രൂരമായ കുറ്റകൃത്യമാണെന്നും സംഭവത്തിൽ അഖിലേഷ് യാദവ് മറുപടി പറയണമെന്നും ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്കായാണ് സമാജ്‌വാദി പാർട്ടി പ്രവർത്തിക്കുന്നതെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. എന്നാൽ സമാജ്‌വാദി പാർട്ടി നേതാവും 65കാരനുമായ മൊയ്ദ് ഖാൻ 12കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു. ഇതിനെതിരെ എന്തുകൊണ്ട് അഖിലേഷ് യാദവ് പ്രതികരിക്കാൻ തയ്യാറാവുന്നില്ല? പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും മൊയ്ദ് ഖാൻ പകർത്തി. ഇത്രയൊക്കെ സംഭവിച്ചിട്ടും സമാജ്വാദി പാർട്ടി മൗനം തുടരുകയാണെന്ന് ഷെഹ്സാദ് പൂനാവല്ല പറഞ്ഞു.
#WATCH | Delhi: On the Ayodhya gangrape case, BJP spokesperson Shehzad Poonawalla says, “Akhilesh Yadav and Samajwadi Party talk about PDA, but now when a 12-year-old girl from the Nishad community is raped and the accused 65-year-old Moeed Khan, who is part of the core team of… pic.twitter.com/WGFmFWIrAG
— ANI (@ANI) August 3, 2024
പിന്നാക്ക വിഭാഗങ്ങൾക്കായി പ്രവർത്തിക്കുമെന്ന് പറഞ്ഞ പാർട്ടിയിലെ നേതാവാണ് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള 12കാരിയെ അതിക്രൂരമായി പീഡിപ്പിച്ചത്. എന്നാൽ മൊയ്ദ് ഖാനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ സമാജ്‌വാദി പാർട്ടി തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും ഷെഹ്‌സാദ് പൂനാവല്ല ചോദിച്ചു. വോട്ട് ബാങ്ക് മാത്രമാണ് സമാജ്‌വാദി പാർട്ടിയുടെ ലക്ഷ്യം. അതിനാൽ 12കാരിയെ അവിശ്വസിച്ച് മൊയ്ദ് ഖാന് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
12കാരി ഗർഭിണിയായതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്. രണ്ട് മാസത്തോളം മൊയ്ദ് ഖാനും ഇയാളുടെ സഹായി രാജു ഖാനും ചേർന്ന് കുട്ടിയെ നിരന്തരം പീഡിപ്പിക്കുയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും മൊയ്ദ് ഖാൻ അനധികൃതമായി പണിത വീട് ലക്‌നൗ ഭരണകൂടം ഇടിച്ചു നിരത്തുകയും ചെയ്തു.















