വയനാട്: വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്‌ക്കാനായി സൗജന്യമായി ഭൂമി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. വീടുകൾ നിർമ്മിക്കാൻ മേപ്പാടിയിലെ 1000 ഏക്കറിൽ സൗജന്യമായി സ്ഥലം വിട്ടുനൽകുമെന്നും ബോചെ അറിയിച്ചു. ദുരന്ത ബാധിതരെ പാർപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ ബോചെയുടെ വാക്കുകള്‍ വീടും, സമ്പാദ്യവും, ഉറ്റവരും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി. ദുരന്തമുണ്ടായ ദിവസം മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ ദുരന്തമുഖത്ത് ഇപ്പോഴും കര്‍മ്മനിരതരാണ്. ക്യാമ്പുകളില്‍ അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ട്. ട്രസ്റ്റിന്റെ ആംബുലന്‍സുകളും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.
സഹായം ആവശ്യമുള്ളവര്‍ക്ക് 7902382000 എന്ന ബോചെ ഫാന്‍സ് ഹെല്‍പ് ഡസ്‌കിന്റെ നമ്പറില്‍ വിളിക്കുകയോ വാട്‌സാപ്പില്‍ വോയ്സ് മെസ്സേജ് അയക്കുകയോ ചെയ്യാമെന്ന് അസോസിയേഷൻ അറിയിച്ചു.