ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ പാമ്പ് രാജവെമ്പാലയാണ് . എന്നാൽ ഇപ്പോഴിതാ മനുഷ്യനെ കടിച്ച രാജവെമ്പാലയ്‌ക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ് . മദ്ധ്യപ്രദേശ് സാഗറിലെ നാരായാവലി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഈ വിചിത്രമായ സംഭവം .
നാരായണവാലിയിലെ പ്രധാന റോഡ് ബാരിയറിന് സമീപം പാമ്പിനെ കണ്ടപ്പോൾ ആളുകൾ പാമ്പ് പിടുത്തക്കാരൻ ചന്ദ്രകുമാർ അഹിർവാറിനെ വിളിച്ചു.ചന്ദ്രകുമാർ സംഭവസ്ഥലത്തെത്തി പാമ്പിനെ പിടികൂടിയെങ്കിലും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പാമ്പ് ഇയാളുടെ ഇരുവിരലുകളിലും കടിച്ചു.
പാമ്പ് കടിയേറ്റ ചന്ദ്രകുമാറിനെ വീട്ടുകാർ ചികിത്സയ്‌ക്കായി ഭാഗ്യോദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദ്രകുമാർ അപകടനില തരണം ചെയ്യുകയും ചെയ്തു . എന്നാൽ ഇയാളെ കടിച്ച് അല്പ സമയത്തിനുള്ളിൽ പാമ്പ് ചാവുകയായിരുന്നു.















