കൊല്ലം: പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ഗെയിം ചെഞ്ചേഴ്‌സ് ചാമ്പ്യന്മാർ. ടീം സിത്ര സ്റ്റാർസിനെ കീഴടക്കിയാണ് കിരീടനേട്ടം. വിജയികൾക്കുള്ള ക്യാഷ് അവാർഡും, ട്രോഫിയും സാമൂഹ്യ പ്രവർത്തകൻ അമൽദേവ് വിതരണം ചെയ്തു. ബെസ്റ്റ് ബാറ്റ്‌സ്മാൻ കെ.ആർ.ഹരി, ബെസ്റ്റ് ബൗളർ ജിൻഷാദ്, മാൻ ഓഫ് ദി മാച്ച് ജുനൈദ്, വാലുയബിൾ പ്ലയെർ ഇയേഷ് എന്നിവർ കരസ്ഥമാക്കി.
ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷ വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും ഏരിയ ട്രഷറർ സുജേഷ് നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആയ മനോജ് ജമാൽ, ലിനീഷ് പി. ആചാരി എന്നിവർ സന്നിഹിതരായിരുന്നു.
ബി.കെ.എസ് ലൈബ്രേറിയൻ വിനോദ്, കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ, ഹമദ് ടൗൺ ഏരിയ കോ- ഓർഡിനേറ്റർമാരായ അജിത് ബാബു, പ്രമോദ് വിഎം, സെൻട്രൽ കമ്മിറ്റി അംഗം പ്രദീപ് , ക്രിക്കറ്റ് കോ ഓർഡിനേറ്റർ നാരായണൻ, ജോയിന്റ് സെക്രട്ടറി ബിനിത അജിത് എന്നിവർ ആശംസകൾ നേർന്നു.