തെലങ്കാന: കർക്കടക വാവുബലി ദിനത്തിൽ ഹൈദരാബാദ് കാപ്ര തടാകത്തിൽ ബലിദർപ്പണം നടത്തി വിശ്വാസികൾ. പുലർച്ചെ മുതലാണ് ബലിദർപ്പണം ആരംഭിച്ചത്. 1500- ലധികം ഭക്തജനങ്ങൾ പിതൃതർപ്പണത്തിൽ പങ്കെടുത്തു. രാമധർമ്മ പ്രചാര സഭയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ആചാര്യനായ രാമചന്ദ്രൻ നായർ പിതൃതർപ്പണത്തെ നയിച്ചു. ബലി തർപ്പണത്തിനെത്തിയ ഭക്തർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുവാൻ സാധിച്ചതായി നേതൃനിരയിലുള്ള ഹരികൃഷ്ണൻ, സെക്രട്ടറി അനിൽകുമാർ,ഡോ.രാജേഷ്, എന്നിവർ പ്രതികരിച്ചു.

വേദിക്കരികിൽ അശോക് കുമാർ, നെടുമുടിയും കൂട്ടരും ചേർന്നുള്ള രാമായണ പാരായണവുമുണ്ടായിരുന്നു. മഹാനഗരത്തിലെ ഹൈന്ദവ സംഘടനകളിലെ പ്രമുഖരായ രഞ്ജിത്ത് നായർ, എസ്.ആർ. നായർ, എം.എൻ രാധാകൃഷ്ണൻ, ഹരിക്കുട്ടൻ നായർ, ജെ.എസ്. പിള്ള, വിജിത് ഗംഗാധരൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
















