മലപ്പുറം : ലോകത്തിന് മാതൃകയാകുന്ന രീതിയിലുള്ള പുനരധിവാസ പദ്ധതിയാണ് വയനാട്ടിൽ നടപ്പിലാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നവോദയ കോടിയേരി ബാലകൃഷ്ണൻ പുരസ്കാരം വിതരണംചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.
കേരളം ഇതുവരെ കാണാത്ത ഏറ്റവും വലിയ ദുരന്തമാണുണ്ടായത്. മുഖ്യമന്ത്രിയും സർക്കാരും ഉറച്ച നിലപാട് സ്വീകരിച്ചു. എല്ലാ ജനവിഭാഗങ്ങളെയും പരസ്‌പര സംഘർഷത്തിലേക്ക് നീങ്ങാതെ ഒരേമനസ്സോടെ സമീപിക്കാൻ സർക്കാരിനായി.
എല്ലാവിഭാഗത്തിലുമുള്ള ആയിരങ്ങളാണ് സന്നദ്ധ പ്രവർത്തകരായി രക്ഷാപ്രവർത്തനത്തിനെത്തിയത്. ഇത് കേരളത്തിന്റെമാത്രം രീതിയാണ്. ഈ മാതൃക പുനരധിവാസ പ്രവർത്തനങ്ങൾക്കുംവേണം– എം വി ഗോവിന്ദൻ പറഞ്ഞു.















