ഭീതി പടർത്തുന്നയിടങ്ങൾ തെരഞ്ഞ് കണ്ടുപിടിക്കാൻ ഉത്സാഹം; ദുരന്ത ഭൂമിയിലെ മരണക്കാഴ്ചകൾ കാണാൻ ആഗ്രഹം; വർദ്ധിച്ചു വരുന്നത് ഡാർക്ക് ടൂറിസമോ?
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഭീതി പടർത്തുന്നയിടങ്ങൾ തെരഞ്ഞ് കണ്ടുപിടിക്കാൻ ഉത്സാഹം; ദുരന്ത ഭൂമിയിലെ മരണക്കാഴ്ചകൾ കാണാൻ ആഗ്രഹം; വർദ്ധിച്ചു വരുന്നത് ഡാർക്ക് ടൂറിസമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 01:58 pm IST
FacebookTwitterWhatsAppTelegram

പച്ച പുതച്ച് നിൽക്കുന്ന കേരളക്കര. സായിപ്പന്മാരുടെ ഭാഷയിൽ പറഞ്ഞാൽ ‘ഗോഡ്‌സ് ഓൺ കൺട്രി’! സമൃദ്ധമായി വളരുന്ന തേയിലത്തോട്ടങ്ങൾ, തെളിമയോടെ കുളിരേകി ഒഴുകുന്ന നദികൾ, വെള്ളച്ചാട്ടങ്ങൾ, കുന്നുകൾ, മലകൾ അങ്ങനെ എത്ര വർണിച്ചാലും തീരാത്ത കാഴ്ചകളാണ് കേരളത്തിന് മാത്രം സ്വന്തമായുള്ളത്. ഇതിനാൽ ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികളുടെ കുത്തൊഴുക്കും കൂടുകയാണ്.

എന്നാൽ വരും നാളുകൾ മുന്നിൽ കണ്ട് പ്രതീക്ഷയോടെ കിടന്നുറങ്ങിയ മുണ്ടക്കൈയെന്ന ഗ്രാമത്തിലെ ജനങ്ങളെ അപ്രതീക്ഷിതമായാണ് ഉരുളെടുത്ത്. നിരവധിപേരുടെ ജീവൻ കവർന്ന ഉരുൾ നിമിഷനേരം കൊണ്ടാണ് ഒരു ഗ്രാമത്തെ ഇല്ലാതാക്കിയത്. എന്നാൽ ഇത്തരം ദുരന്തഭൂമി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ കുത്തൊഴുക്കും കൂടി വരികയാണ്. മനുഷ്യത്വം മാറ്റി നിർത്തപ്പെടുന്ന ഡാർക്ക് ടൂറിസം എന്തെന്ന് അറിയാം..

” ദുരിതബാധിത സ്ഥലങ്ങളിലേക്ക് കാഴ്ചകൾ കാണാൻ വരരുത്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കും. സഹായത്തിന് ദയവായി 112 എന്ന നമ്പറിലേക്ക് വിളിക്കൂ” – കേരള പൊലീസിന്റെ എക്‌സ് ഹാൻഡിൽ പോസ്റ്റ് ചെയ്തിരിക്കുന്ന സന്ദേശത്തിന് ഇന്ന് പ്രാധാന്യം വർദ്ധിച്ചു വരികയാണ്. ഭീതിപ്പെടുത്തുന്ന മരണക്കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ലോകമെമ്പാടും വർദ്ധിച്ചു വരുന്ന ഡാർക്ക് ടൂറിസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

ജനങ്ങളിൽ ഡാർക്ക് ടൂറിസത്തെ കുറിച്ചുള്ള ആകാംക്ഷ വർദ്ധിച്ചു വരുന്നതായി പഠനങ്ങൾ പറയുന്നു. ദുരന്ത സ്ഥലങ്ങൾ അനാവശ്യമായി സന്ദർശിക്കാൻ ആളുകൾ എത്തുന്നു. വാട്ടർലൂ യുദ്ധക്കാലത്ത് ഫ്രാൻസിൽ പരസ്യമായി കുറ്റവാളികളെ തൂക്കിലേറ്റുന്നത് കാണാൻ പോലും തടിച്ചു കൂടിയത് വൻ ജനാവലിയാണ്.

Passport-photo.online പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 82% ആളുകളും ഡാർക്ക് ടൂറിസത്തിൽ ആകാംക്ഷ പ്രകടിപ്പിക്കുന്നതായി പറയപ്പെടുന്നു. ദുരന്തങ്ങൾ നടന്ന ഇടങ്ങളും യുദ്ധഭൂമികളും സന്ദർശിക്കാൻ ഇത്തരക്കാർ താത്പര്യം പ്രകടിപ്പിക്കുന്നതായി സർവേകളിൽ പറയുന്നു. റഷ്യ- യുക്രെയിൻ യുദ്ധം അവസാനിച്ചതിന് ശേഷം ഈ മേഖലകളിലേക്ക് യാത്ര നടത്തണമെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.

ഉത്തരാഖണ്ഡിലെ രൂപ്കുണ്ഡ് തടാകത്തിൽ നിരവധി ആളുകളുടെ അസ്ഥികൂടമുണ്ട്. ഈ അവശിഷ്ടങ്ങളുടെ ഉത്ഭവം ഒരു രഹസ്യമായി ഇന്നും തുടരുന്നു. എന്നാൽ ഇവിടം സന്ദർശിക്കാൻ താത്പര്യപ്പെടുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇത്തരത്തിൽ ഭീതിപരത്തുന്നതും നിഗൂഢതകൾ നിറഞ്ഞിരിക്കുന്നതുമായ പ്രദേശങ്ങൾ സന്ദർശിക്കാനും ഡാർക്ക് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങൾ തയ്യാറാവുന്നുവെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.

Tags: Wayanad lanslideDark tourism
ShareTweetSendShare

More News from this section

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

Latest News

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies