വയനാട്: ഉരുളെടുത്ത ദുരിത ബാധിതർക്ക് കൈത്താങ്ങുമായി മേജർ രവി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുണ്ടക്കൈ നിവാസികളുടെ പുനരധിവാസത്തിനായി മേജർ രവി രണ്ട് ലക്ഷം രൂപ സംഭാവന നൽകി. വയനാട് ദുരന്തത്തെ അതിജീവിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
” കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. ഈ സാഹചര്യത്തിൽ എല്ലാവരും ഒന്നിച്ച് കൈകോർക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓരോരുത്തരും സംഭവാന ചെയ്യാൻ ശ്രമിക്കണമെന്നും മേജർ രവി പറഞ്ഞു.
ചെറുതും വലുതുമായ നിരവധി സംഭാവനകളാണ് വയനാട്ടിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ സംഭാവനകൾ നൽകിയിരുന്നു. നേരത്തെ മോഹൻലാലിനൊപ്പം മേജർ രവി ദുരന്ത മേഖല സന്ദർശിച്ചിരുന്നു.















