പട്ന: സ്ഥാനമൊഴിയുന്ന ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോണുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾക്ക് നന്ദിയുണ്ടെന്നും എക്‌സിലെ ഒരു പോസ്റ്റിൽ ജയശങ്കർ .
” വിടവാങ്ങലിന്റെ ഭാഗമായി ഇസ്രായേലി അംബാസഡർ നൗർ ഗിലോണിനെ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യ – ഇസ്രായേൽ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ മഹത്തായ സംഭാവനകൾക്ക് അദ്ദേഹത്തിന് നന്ദി,” ജയശങ്കർ എക്‌സിൽ കുറിച്ചു.
നേരത്തെ കഴിഞ്ഞ ജൂണിൽ അംബാസഡർ നൗർ ഗിലോൺ , ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഒഹാദ് നകാഷ് കെയ്‌നാർ, പൊളിറ്റിക്കൽ കൗൺസിലർ ഹാഗർ സ്‌പിറോ-താൽ എന്നിവരുൾപ്പെടെ സ്‌ഥാനമൊഴിയുന്ന നയതന്ത്രജ്ഞരെ ആദരിക്കുന്നതിനായി ഇന്ത്യയിലെ ഇസ്രായേൽ എംബസി ഒരു അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധം അതുല്യമാണെന്നും ഇന്ത്യയിൽ ഇസ്രായേലിനെ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയാണെന്നും നൂർ ഗിലോൺ പറഞ്ഞിരുന്നു. തങ്ങളുടെ കാലാവധി പൂർത്തിയാക്കിയ ശേഷം ഈ മാസം അവസാനത്തോടുകൂടിയാണ് നയതന്ത്രജ്ഞർ ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നത്.