അനന്തനാഗ് : ഭീകരരുടെ മൂന്ന് സഹായികൾ അറസ്റ്റിൽ. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും, അനന്തനാഗ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടുന്നത്. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുതത്തയും പൊലീസ് പറയുന്നു.
ഹസ്സൻപോറ തവേല സ്വദേശികളായ ദാവൂദ് അഹമ്മദ് ദാർ, ഇംതിയാസ് അഹമ്മദ് റെഷി, ഷാഹിദ് അഹമ്മദ് ദാർ എന്നിവരാണ് അറസ്റ്റിലായത്.
ഹസൻപുര തുൽഖാൻ റോഡിൽ സംയുക്ത പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടുന്നത്. ഇവരുടെ പക്കൽ നിന്ന് ഒരു പിസ്റ്റൾ, ഒരു പിസ്റ്റൾ മാഗസിൻ, എട്ട് പിസ്റ്റൾ റൗണ്ടുകൾ, ഒരു ഗ്രനേഡ് , ഒരു ഐഇഡി എന്നിവയും കണ്ടെടുത്തതായി പൊലീസ് പറയുന്നു.
ഈ ഓപ്പറേഷൻ തീവ്രവാദത്തെ ചെറുക്കുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സുരക്ഷാ സേനയുടെ പ്രതിബദ്ധത എടുത്തുകാണിക്കുന്നതാണെന്നും സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.















