ന്യൂഡൽഹി ; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് ഭാരതത്തിൽ സുരക്ഷിതത്വം തോന്നുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്ന് ബിജെപി എംപി കങ്കണ റണാവത്ത് . അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജി വച്ചത് . അതിന് പിന്നാലെയാണ് കങ്കണയുടെ കുറിപ്പ്.
‘ നമുക്ക് ചുറ്റുമുള്ള എല്ലാ ഇസ്ലാമിക് റിപ്പബ്ലിക്കുകളുടെയും യഥാർത്ഥ മാതൃരാജ്യമാണ് ഇന്ത്യ. ബംഗ്ലാദേശ് പ്രധാനമന്ത്രിയ്‌ക്ക് ഇന്ത്യയിൽ സുരക്ഷിതയാണെന്ന് തോന്നിയതിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവും ഉണ്ട്. എന്നാൽ ഇന്ത്യയിൽ താമസിക്കുന്നവർ എന്തിനാണ് ഹിന്ദു രാഷ്‌ട്രം എന്നാണ് ചോദിക്കുന്നത്. എന്തുകൊണ്ട് രാമരാജ്യം എന്നാണ് ചോദിക്കുന്നത് . എന്തുകൊണ്ടെന്ന് ഇപ്പോൾ വ്യക്തമാണ്. മുസ്ലീം രാജ്യങ്ങളിൽ ആരും സുരക്ഷിതരല്ല, മുസ്ലീങ്ങൾ പോലും സുരക്ഷിതരല്ല . അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ എന്ത് സംഭവിച്ചാലും അത് ദൗർഭാഗ്യകരമാണ്. രാമരാജ്യത്തിൽ ജീവിക്കുന്നത് നമ്മുടെ ഭാഗ്യമാണ്. ജയ് ശ്രീറാം.’- കങ്കണ സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു.















