ന്യൂഡൽഹി : ഡ്രസ് കോഡ് പാലിക്കാതെ താടി വളർത്തി കോളേജിലെത്തിയ വിദ്യാർത്ഥിയെ പുറത്താക്കി. ഉത്തർപ്രദേശിലെ ബറേലിയിലെ ഇൻ്റർ കോളേജിലാണ് സംഭവം. . ഹോബിഗഞ്ചിലെ ആസാദ് നൗറംഗ് ഇൻ്റർ കോളേജിലെ വിദ്യാർത്ഥിയായ ഫർമാൻ അലിയെയാണ് അധികൃതർ പുറത്താക്കിയത് .
കോളേജിലെ ഡ്രസ് കോഡ് പാലിക്കാതെ താടി നീട്ടി വളർത്തിയാണ് ഫർമാൻ അലി പഠിക്കാൻ എത്തിയിരുന്നത് . പലതവണ ഫർമാൻ അലിയോട് ഡ്രസ് കോഡ് പാലിക്കണമെന്നും , താടി നീക്കം ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഇത് അനുസരിക്കാൻ ഫർമാൻ അലി തയ്യാറായില്ല.
കോളേജിന്റെ യൂണിഫോം നയം പാലിക്കാത്തതാണ് പുറത്താക്കലിന് കാരണമെന്ന് പ്രിൻസിപ്പൽ രാം അചൽ ഖർവാർ പറഞ്ഞു . “ ഇതൊരു ഇൻ്റർ കോളേജാണ്. ഫർമാൻ ഡ്രസ് കോഡ് പാലിച്ചിരുന്നില്ല, മാത്രമല്ല ദിവസവും വൈകിയാണ് ക്ലാസിൽ എത്തുന്നത് “ രാം അചൽ ഖർവാർ പറഞ്ഞു.















