കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണ് ഇടത് സർക്കാരെന്ന് സംവിധായകൻ അഖിൽ മാരാർ . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇന്നലെകളിൽ ചിലവഴിച്ച കണക്കുകൾ കൃത്യമായി പുറത്ത് വിട്ടിരുന്നുവെങ്കിൽ സിപിഎമ്മിനൊപ്പം പണം പിരിക്കാൻ താനും ഇറങ്ങാമായിരുന്നുവെന്നും അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ എന്റെ വിമർശനത്തെ ക്രിയാത്മകമായി എടുത്തു കണക്കുകൾ പുറത്ത് വിടാൻ ഏതെങ്കിലും ഒരു സൈബർ അണിയോ.. ഓൺലൈൻ ഇടത് ചാനലോ അല്ലെങ്കിൽ മാദ്ധ്യമങ്ങളോ തയ്യാർ ആയിരുന്നെങ്കിൽ സിപിഎം നൊപ്പം പണം പിരിക്കാൻ ഞാനും ഇറങ്ങാമായിരുന്നു.. എന്റെ സംഭാവന മുഖ്യമന്ത്രിക്ക് നൽകാമായിരുന്നു . പകരം ഇവർ ചെയ്തത് തെറി വിളിയും കേസെടുക്കലുമായിരുന്നു എങ്കിൽ കുറച്ചു കൂടി കാര്യങ്ങൾ ജനത്തോട് പറയണം എന്ന് എനിക്ക് തോന്നി.
അച്യുതാനന്ദൻ മുഖ്യമന്ത്രി ആയ കാലത് പാകിസ്ഥാനിൽ പ്രളയം ഉണ്ടായപ്പോൾ 5 കോടി കൊടുത്തു.കേരളത്തിലെ ജനങളുടെ പണം പാകിസ്താന് വരെ കൊടുക്കാം എന്ന സത്യവും അതോടെ തെളിഞ്ഞു. സുതാര്യത മനസിലായി കാണും .പിണറായി വിജയൻ എന്തായാലും പാകിസ്താന് കൊടുത്തില്ല മറിച്ചു പാർട്ടിക്കാർക്ക് നൽകിയിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ തവണ പിണറായി വിജയനെ അധികാരത്തിൽ എത്തിക്കാൻ വോട്ട് ചെയ്തവരുടെ എണ്ണം 10555616 അതായത് ഒരു കോടി 55ലക്ഷം പേർ.
ഈ മുഖ്യമന്ത്രിയെ ഇവർ വിശ്വസിക്കുന്നെങ്കിൽ 1000രൂപ ഇവർ മാത്രം സംഭാവന നൽകിയാൽ ആയിരം കോടിക്ക് മുകളിൽ വരും..ഇതിൽ ചിലർക്ക് കൊടുക്കാൻ ശേഷി കാണില്ല എന്നാൽ മറ്റ് ചിലർക്ക് ഒരു ലക്ഷം കൊടുക്കാനുള്ള ശേഷി ഉണ്ട്..അത് കൂടാതെ സഹായിക്കാൻ താല്പര്യമുള്ള മറ്റുള്ളവരും പ്രതിപക്ഷത്തുള്ളവരും സാലറി ചലഞ്ചും ഒക്കെ ആകുമ്പോൾ വേറെ ഒരു 500കോടി ലഭിക്കണം. അതിന് പുറമെ മറ്റ് സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായം, നേരിട്ട് ചെയ്യാം എന്ന് പറഞ്ഞവർ തന്നെ ഇതിനോടകം 500ഓളം വീടുകളുടെ കാര്യത്തിൽ ഉറപ്പ് നൽകി.
കേന്ദ്രം പ്രഖ്യാപിക്കാൻ പോകുന്ന തുക വേറെ. അതായത് എന്നെ പോലുള്ളവരെ നിസാരമായി തള്ളി കളഞ്ഞു മുന്നോട്ട് പോകാൻ കേരളത്തിന് കഴിയും എന്ന് സാരം.പണം കിട്ടിയില്ല എങ്കിൽ മുഖ്യമന്ത്രി ദാസൻ ജയനെ വോട്ട് ചെയ്തവർക്ക് പോലും വിശ്വാസമില്ല എന്ന് നിങ്ങൾ മനസിലാക്കുക. ഇനി തെറി വിളിക്കുന്ന ഓരോ സഖാവും കൊടുത്ത പണത്തിന്റെ കണക്കു കൂടി കമന്റിൽ ഇട്ടാൽ അത് മറ്റുള്ളവർക്കൊരു പ്രോത്സാഹനം ആകും..- എന്നും അഖിൽ മാരാർ പറയുന്നു.















