നാടകീയ രംഗങ്ങൾക്കാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിക്കുന്നത്. ഭരണാധികാരി രാജിവച്ച് നാടുവിട്ടതിന് പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിൽ ഇരച്ചു കയറിയത്. അക്ഷരാർത്ഥത്തിൽ കലാപകാരികൾ രാജ്യത്ത് അഴിഞ്ഞാടുകയാണ്. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് ഈ വർഷത്തെ ആഗോള സമാധാന സൂചിക.
163 രാജ്യങ്ങളുടെ പട്ടികയിൽ 60-ാം സ്ഥാനമാണ് ഇക്കഴിഞ്ഞ ആഗോള സമാധാന സൂചികയിൽ ബംഗ്ലാദേശിന് ലഭിച്ചത്. ഇന്ത്യ, പാകിസ്താൻ തുടങ്ങിയ അയൽരാജ്യങ്ങളെക്കാൾ ബഹുദൂരം മുൻപിലായിരുന്നു ബംഗ്ലാദേശിന്റെ സ്ഥാനം. ഇതേറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം ബംഗ്ലാദേശിന്റെ ക്രമസമാധാന നില തെറ്റിച്ച് കലാപം സൃഷ്ടിക്കുന്നവർക്കെതിരെ രോഷം ശക്തമാവുന്നതിനൊപ്പം തന്നെ സൂചികയും തലയുയർത്തുന്നുണ്ട്. വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും എക്സിലുമൊക്കെ ട്രോൾ രൂപത്തിൽ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.
Happiness index, important parameter: How high can you raise the inner garment of your ex PM . pic.twitter.com/sg5yoycGQa
— karthik gopinath (@karthikgnath) August 6, 2024
അടിവസ്ത്രം ഉൾപ്പെടയുള്ളവ കയ്യിലേന്തി സന്തോഷം പങ്കിടുന്ന കലാപകാരിയുടെ ചിത്രം സൈബറിടത്ത് ചർച്ചയാവുകയാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആക്രമിച്ച് കയറി തുണികൾ അടിച്ചുമാറ്റുന്നതിലും ഭക്ഷണവുമൊക്കെ കഴിക്കുന്നതിലുമാണ് ബംഗ്ലാദേശികളുടെ സന്തോഷത്തിനും സമാധനത്തിനും പിന്നിലെന്നും ഇന്ത്യക്കാരെ പോലെ വലിയ ചിന്താഗതി വച്ച് പുലർത്തുന്നവരല്ല അവരെന്നുമാണ് ഈ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഉപയോക്താക്കൾ പറയുന്നത്. ഗൂഗിളിന്റെ തലപ്പത്തെത്തണം, സ്റ്റാർട്ടപ്പിനെ യൂണികോൺ ആക്കണം, ചൊവ്വയിൽ റോവർ വിക്ഷേപിക്കണം, പിഎച്ച്ഡി ചെയ്യണം, ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇന്ത്യക്കാരൻ ചിന്തിക്കുന്നതെന്നും ബംഗ്ലാദേശികളുടെ അധഃപതിച്ച ചിന്താഗതിക്കൊപ്പമെത്താൻ ഇന്ത്യക്കാകില്ലെന്നും ഉപയോക്താക്കൾ പറയുന്നു.
Have you ever wondered why Bangladesh is ahead of India on the Global Happiness Index?
This man walked into Bangladesh PM Sheikh Hasina’s house, opened the cupboard and stole a few bras. His friends stole sarees and a Suitcase. One random guy stole some fish. Life is simple.… pic.twitter.com/xjuvOXzkNG
— Rishi Bagree (@rishibagree) August 6, 2024
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് ആണ് ഇക്കഴിഞ്ഞ ജൂണിൽ സമാധാന സൂചിക പ്രസിദ്ധീകരിച്ചത്. ആഭ്യന്തര, അന്തർ ദേശീയ സംഘർഷങ്ങൾ കുറവുള്ള രാജ്യം, മികച്ച സുരക്ഷ, സൈനികവത്കരണം തുടങ്ങിയ മാനദണ്ഡങ്ങളിലാണ് ബംഗ്ലാദേശ് മുന്നിട്ട് നിന്നത്. മൊത്തത്തിലുള്ള സമാധാന നിലയിൽ 1.6 ശതമാനം മെച്ചപ്പെട്ട് 116-ാം സ്ഥാനമായിരുന്നു ഇന്ത്യ. 97 രാജ്യങ്ങളിൽ സമാധാന നില തകർന്നപ്പോൾ 65 രാജ്യങ്ങൾ നിലവാരം മെച്ചപ്പെടുത്തിയിരുന്നു.