ഫെഡറൽ ബാങ്കിൽ ഓഫീസർ തസ്തികയിൽ അവസരം. ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് 1 തസ്തികയിലാണ് നിയമനം. ഓഗസ്റ്റ് 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം. പത്ത്, പ്ലസ്ടു, ഡിപ്ലോമ, ബിരുദ പിജി തലങ്ങളിൽ 60 ശതമാനം മാർക്ക് നേടിയവരാകണം. അപേക്ഷകർക്ക് 2024 ജൂൺ ഒന്നിന് 27 വയസ് കവിയരുത്. പട്ടികവിഭാഗത്തിന് അഞ്ച് വർഷത്തെ ഇളവുണ്ട്.
ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, പഴ്സനൽ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. പട്ടികവിഭാഗത്തിന് 140 രൂപയും മറ്റുള്ളവർക്ക് 700 രൂപയുമാണ് അപേക്ഷ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് www.federalbank.co.in സന്ദർശിക്കുക.