തിരുവനന്തപുരം: ഉയർന്ന തിരമാലയിൽപെട്ട് വള്ളം പൊട്ടിയതിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. വള്ളത്തിന്റെ ഉടമ ഹൃദയദാസൻ, ആന്റണി (49), ലാലു (24), സേവ്യർ(32),ഫയാസ് (40) എന്നിവരാണ് കടലിൽ കുടുങ്ങിയത്. ഫിഷറീസ് മറൈൻ ആംബുലൻസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
മത്സബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് ഇവരുടെ വള്ളം തകരുകയായിരുന്നു. വിഴിഞ്ഞം തീരത്ത് നിന്ന് ആറ് നോട്ടിക്കൽ അകലെയാണ് അപകടം നടന്നത്. ഇതോടെ മത്സ്യത്തൊഴിലാളികൾ കൺട്രോൾ റൂമിൽ സഹായത്തിനായി വിളിച്ചു.
ഫിഷറീസിന്റെ വിഴിഞ്ഞം അസി.ഡയറക്ടർ എസ്. രാജേഷ് നൽകിയ നിർദേശത്തെ തുടർന്ന് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എത്തിയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. എല്ലാവരും സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.















