ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ രാജിയെ തുടര്‍ന്ന് രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിനെ നയിക്കാൻ തയ്യാറെന്ന് നൊബേല്‍ സമ്മാന ജേതാവ് പ്രൊഫസര്‍ മുഹമ്മദ് യൂനുസ്. രാജ്യത്ത് പട്ടാളം നിയന്ത്രണം ഏറ്റെടുത്തതിന് തൊട്ട് പിന്നാലെയാണ് മുഹമ്മദ് യൂനുസ് ഇക്കാര്യം അറിയിച്ചത്.
“എന്റെ രാജ്യത്തിനും എന്റെ ജനങ്ങളുടെ ധൈര്യത്തിനും വേണ്ടി അങ്ങനൊരു നടപടി ആവശ്യമാണെങ്കിൽ ഞാൻ അത് സ്വീകരിക്കും,” മുഹമ്മദ് യൂനുസ് പ്രതികരിച്ചു. അതേസമയം രാജ്യത്തെ രക്ഷിക്കുന്നതിനായി വിദ്യാര്‍ഥി സമൂഹത്തിന്‍റെ ആവശ്യത്തെത്തുടര്‍ന്നാണ് ഈ നിര്‍ണായക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ യൂനുസ് സമ്മതിച്ചതെന്ന് കോര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു.
ബംഗ്ലാദേശിൽ ഗ്രാമീണ ബാങ്ക് സ്ഥാപിച്ച് ചെറുകിട സംരംഭങ്ങൾക്ക് പിന്തുണ നൽകി രാജ്യപുരോഗതിക്ക് സംഭാവന നൽകിയയാളാണ് മുഹമ്മദ് യൂനുസ്. ഹസീന രാജിവച്ച് രാജ്യംവിട്ടതോടെ ബംഗ്ലാദേശിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണെന്നായിരുന്നു യൂനുസിന്റെ പ്രതികരണം.















