ലക്നൗ : സലൂണിലെത്തിയ യുവാവിന് തുപ്പിയിട്ട ക്രീം കൊണ്ട് മസാജ് ചെയ്ത ജീവനക്കാരനെതിരെ കേസ് . ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം . ഫേഷ്യൽ ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.നഗരത്തിലെ താൽഗ്രാം പോലീസ് സ്റ്റേഷൻ പരിധിയിലെ ചിബ്രമാവു കവലയ്‌ക്ക് സമീപം സ്ഥിതിചെയ്യുന്ന സലൂണിലാണ് തുപ്പിയിട്ട ക്രീം കൊണ്ട് മസാജ് ചെയ്തത് .
സലൂൺ ജീവനക്കാരി തന്നെയാണ് തന്റെ മൊബൈൽ ഫോണിൽ നിന്ന് ഈ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ പ്രദേശത്തെ ജനങ്ങൾ കടുത്ത അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ സലൂൺ ജീവനക്കാരൻ ഒളിവിലാണ്.