വയനാട്ടിലെ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഒരേക്കർ ഭൂമിനൽകുമെന്ന് നടൻ രതീഷ് കൃഷ്ണൻ. സാമ്പത്തികമായി നല്ല അവസ്ഥയിൽ അല്ലാത്തതുകൊണ്ട് സാമ്പത്തിക സഹായം നല്കാൻ കഴിയില്ലെന്നും രതീഷ് കൃഷ്ണൻ പറഞ്ഞു. വയനാടിന്റെ അവസ്ഥ കണ്ടിട്ട് തനിക്ക് ഒന്നും ചെയ്യാതിരിക്കാൻ ആകുന്നില്ലെന്നും നടൻ പറഞ്ഞു.
‘ ഞാൻ സാമ്പത്തികമായി അത്ര നല്ല അവസ്ഥയിൽ അല്ലാത്ത ഒരു നടനാണ്. അതുകൊണ്ടു തന്നെ സാമ്പത്തികമായി സഹായിക്കാൻ ഇപ്പോൾ പറ്റില്ല. പക്ഷെ വയനാട്ടിലെ ദുരന്തം കണ്ടിട്ട് എനിക്ക് ഒന്നും ചെയ്യാതെ നോക്കി ഇരിക്കാനും കഴിയുന്നില്ല. അതുകൊണ്ട് ഇടുക്കിയിൽ വാഗമണിനടുത്ത് ഞങ്ങൾക്ക് ഒരു നാലു ഏക്കർ സ്ഥലമുണ്ട്. അതിൽ നിന്ന് ഒരു ഏക്കർ ഞാൻ അർഹതപ്പെട്ടവർക്ക് കൊടുക്കാൻ ആഗ്രഹിക്കുന്നു. കാട്ടിലൊന്നുമല്ല പശുപ്പാറ റോഡ് സൈഡിൽ കിടക്കുന്ന സ്ഥലമാണ്. നാല് സെൻറ് വീതം ഇരുപത്തിയഞ്ചു പേർക്ക് കൊടുക്കാൻ ആണ് തീരുമാനം. ഏറ്റവും അർഹതപ്പെട്ടവർക്ക് ഇത് കൊടുക്കണം എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്. ഇത് കേരളമാണ് നമ്മൾ തിരിച്ചുവരും, എന്റെ പ്രാർത്ഥന എല്ലാവരോടും ഒപ്പം ഉണ്ടാകും. ‘ – രതീഷ് ബാലകൃഷ്ണൻ പറഞ്ഞു.















