തൃശൂർ: ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ കെ അനീഷ്കുമാറിനെ പൊലീസ് ചുമത്തിയ കള്ളക്കേസ് റദ്ദാക്കി. സിആർപിസി 107-ാം വകുപ്പാണ് കോടതി റദ്ദാക്കി വിധി പുറപ്പെടുവിച്ചത്. കെ കെ അനീഷ് കുമാറിനെതിരെ സ്ഥിരം കുറ്റവാളികൾക്ക് ചുമത്തുന്ന വകുപ്പ് ചേർത്തായിരുന്നു പൊലീസ് റിപ്പോർട്ട് നൽകിയിരുന്നത്.
ഭരണകൂടത്തിന്റെ ഒത്താശയോടെ പൊലീസ് നടത്തിയ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് വിധിയെന്ന് ബിജെപി നേതൃത്വം പറഞ്ഞു. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് ജില്ലാ അദ്ധ്യക്ഷനെതിരെ ഒരു മാസം മുമ്പായിരുന്നു കേസെടുത്തത്. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ വലിയൊരു പങ്കുവഹിച്ചവരിൽ പ്രധാനിയായിരുന്നു കെ.കെ അനീഷ് കുമാർ. ഇതിനെതിരെയുള്ള സർക്കാരിന്റെ പ്രതികാര നടപടിയായിരുന്നു ഈ കള്ളക്കേസ്.
കെ കെ അനീഷിനെ ജയിലിൽ അടയ്‌ക്കാനുള്ള നീക്കത്തിനെതിരെ തൃശൂരിൽ ബിജെപി നേതൃത്വം പ്രതിഷേധ പ്രകടനങ്ങൾ അടക്കം നടത്തിയിരുന്നു.