ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ ഡി ജി പി യായി ആർആർ സ്വയിനിനെ ഔദ്യോഗികമായി നിയമിച്ച് ആഭ്യന്തരമന്ത്രാലയം. നിലവിൽ ഡി ജി പി യുടെ അധിക ചുമതല വഹിച്ചിരുന്ന സ്വയിൻ ഇനി മുഴുവൻ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുമെന്ന് ആഭ്യന്തരമന്താലയം അറിയിച്ചു. 2024 സെപ്റ്റംബർ 30 വരെയാകും സ്വയിനിന്റെ കാലാവധി.
കശ്മീരിൽ ഭീകരാക്രമണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ ഡി ജി പിയുടെ നിയമനം വരുന്നത്. ഈ വർഷം മാത്രം ജൂലൈ 21 വരെ 11 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്‌ഥരും ഉൾപ്പെടെ 28 പേര് കൊല്ലപ്പെട്ടതായി ജൂലൈയിൽ ആഭ്യന്തര മന്ത്രാലയം ലോക്സഭയെ അറിയിച്ചിരുന്നു.















