ശ്രീലങ്കയ്‌ക്ക് എതിരെയുള്ള പരമ്പരയിലെ അവസാന മത്സരത്തിൽ അവസരം ലഭിച്ച പന്ത് ആണ് വിക്കറ്റ് കീപ്പറായത്. കെ.എൽ രാഹുലിനെ പുറത്തിരുത്തിയാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ അനായാസ സ്റ്റംപിംഗ് ചാൻസ് ആറ്റ്യൂട്ട് ഇട്ട് നഷ്ടമാക്കിയ പന്ത് എയറിലായി. മത്സരത്തിന്റെ 49-ാം ഓവറിലായിരുന്നു സംഭവം.
കുൽദീപ് യാദവ് എറിഞ്ഞ അവസാന പന്തിൽ മഹീഷ് തീക്ഷണ കൂറ്റൻ ഷോട്ടിന് ശ്രമിച്ച് ക്രീസ് വിട്ടിറങ്ങി. പന്ത് കൈകലാക്കി ഋഷഭ് വലിയ അറ്റിറ്റ്യൂഡ് കാട്ടി സമയം പാഴാക്കുകയായിരുന്നു. ബെയ്ൽസ് ഇളക്കുമ്പോഴേക്കും തീക്ഷണ തിരിച്ച് ക്രീസിൽ കയറുകയും ചെയ്തു.
ധോണിയാകാൻ ശ്രമിച്ച പാളിയെന്ന് ആരോപണം ഉയർന്നതോടെ പന്തിനെ ആരാധകർ ട്രോളി വശംകെടുത്തി. വീഡിയോ പെട്ടെന്ന് വൈറലായി. അതേസമയം താരം ബാറ്റിംഗിന് ഇറങ്ങിയപ്പോഴും പരാജയമായി. 9 പന്തിൽ 6 റൺസെടുക്കാനെ താരത്തിന് സാധിച്ചുള്ളു. തീക്ഷണയുടെ പന്തിൽ വിക്കറ്റ് കീപ്പർ മെൻഡിസ് താരത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
•Mendis taught Pant how to stump.
•Pant taught Mendis how to play for TukTuk Academy.A walking work of art. Vintage, beyond valuation, beyond forgery or imitation, The Rishabh Pant 🥵😍#rishabpant #OlympicGames #3rdODI pic.twitter.com/H4CsRcWp8t
— Krishan (@Krish_Bainada) August 7, 2024















