കോലാർ: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പരസ്പരം വഴക്കിട്ട നവദമ്പതികൾ അന്യോന്യം കുത്തി. ഗുരുതരമായി പരിക്കേറ്റ വധു മരിച്ചു. കർണ്ണാടകയിലെ കോലാർ ജില്ലയിലെ കെജിഎഫ് താലൂക്കിലെ ചംബരസനഹള്ളിയിൽ ബുധനാഴ്ച ആയിരുന്നു സംഭവം.
27 കാരനായ നവീനും 20 കാരിയായ ലിഖിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഇരുവരും മുറിയിൽ പോയി വഴക്കിടുകയായിരുന്നു.
രോഷാകുലനായ നവീൻ ഭാര്യയെ കുത്തിക്കൊന്നു. തുടർന്ന് ഇതേ കത്തി ഉപയോഗിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ വരൻ നവീനിനെ കൂടുതൽ ചികിത്സയ്‌ക്കായി കോലാറിലെ ആശുപത്രിയിലേക്ക് മാറ്റി.
കോലാർ ജില്ലയിലെ കെജിഎഫ് താലൂക്കിലെ ചംബരസനഹള്ളി ഗ്രാമത്തിലെ നവീൻ എന്ന യുവാവും ആന്ധ്രാപ്രദേശിലെ ബൈനപ്പള്ളി ഗ്രാമത്തിലെ ലിഖിതിയുമായി കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഒടുവിൽ ഇരുവരും ബന്ധുമിത്രാദികളുടെ അനുവാദത്തോടെ വിവാഹിതരാവുകയായിരുന്നു.
വീട്ടുകാർ നവീൻകുമാറിനെ രക്ഷപ്പെടുത്തി കോലാർ സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.