നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം വ്യാഴാഴ്ച രാവിലെ 9.42ന് ഹൈദരാബാദിൽ വച്ച് നടന്നു. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. അനശ്വര പ്രണയത്തിന്റെ തുടക്കമെന്ന അടിക്കുറിപ്പോടെയാണ് നാഗാർജുനയുടെ പോസ്റ്റ്. ശോഭിതയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“We are delighted to announce the engagement of our son, Naga Chaitanya, to Sobhita Dhulipala, which took place this morning at 9:42 a.m.!!
We are overjoyed to welcome her into our family.
Congratulations to the happy couple!
Wishing them a lifetime of love and happiness. 💐… pic.twitter.com/buiBGa52lD— Nagarjuna Akkineni (@iamnagarjuna) August 8, 2024
നാഗചൈതന്യയും ശോഭിതയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ 2022 മുതൽ പുറത്തുവന്നിരുന്നു. ഇരുവരും ലണ്ടനിലെ റെസ്റ്റോറന്റിൽ നിൽക്കുന്ന ചിത്രം വൈറലായതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രത്തിലെ നായികയായിരുന്ന താരമാണ് ശോഭിത. മൂത്തോൻ എന്ന മലയാള ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്. ഇതുകൂടാതെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും മെയ്ഡ് ഇൻ ഹെവൻ എന്ന വെബ്സീരീസിലും ശോഭിത എത്തിയിരുന്നു.
നാഗചൈതന്യയുടെ ആദ്യ വിവാഹവും വിവാഹമോചനവും ഏറെ ചർച്ചയായിട്ടുള്ളതാണ്. സൂപ്പർസ്റ്റാർ സമാന്ത റൂത്ത് പ്രഭുവിനെയായിരുന്നു നാഗചൈതന്യ ആദ്യം വിവാഹം കഴിച്ചത്. നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും പ്രണയത്തിലാവുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. 2017ലായിരുന്നു ഇരുവരും വിവാഹം ചെയ്തത്. എന്നാൽ 2021 ഒക്ടോബറിൽ ഇരുവരും പിരിഞ്ഞു. നാഗചൈതന്യയുടേയും സമാന്തയുടെയും വേർപിരിയൽ വാർത്ത രാജ്യത്തെമ്പാടുമുള്ള ആരാധകരിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.