സോഷ്യൽ മീഡിയയിൽ പല വീഡിയോകളും വൈറലായിക്കൊണ്ടിരിക്കുകയാണ്. ചില വീഡിയോകൾ തമാശയും ചില വീഡിയോകൾ ഞെട്ടിക്കുന്നതുമാണ്. നിലവിൽ സമാനമായ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയിൽ, ഛത്രപതി ശിവജി മഹാരാജിന്റെ ഫോട്ടോ പതിച്ച കാർ അമേരിക്കയിലെ തിരക്കേറിയ നഗരത്തിലൂടെ ചീറിപ്പായുന്നത് കാണാം. അമേരിക്കയിലെ ഛത്രപതി ശിവജി മഹാരാജിന്റെ ആരാധകന്റേതാണ് വാഹനം.
ഈ കാറിന്റെ പിൻ ഗ്ലാസിലാണ് ഛത്രപതി ശിവജി മഹാരാജിന്റെ ഫോട്ടോ സ്ഥാപിച്ചിരിക്കുന്നത്. ‘ ഈ വീഡിയോ മഹാരാഷ്‌ട്രയിൽ നിന്നോ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിൽ നിന്നോ അല്ല, അമേരിക്കയിൽ നിന്നാണ്. മഹാരാജിനെ അമേരിക്കയിലും കാണുന്നു” എന്നാണ് ഈ വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ്.
ameriket_kolhapuri_tadka എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത് . ‘ നമ്മുടെ മഹാരാജിനെപ്പോലെ ഈ ലോകത്ത് മറ്റൊരു രാജാവില്ല‘, ‘ആത്മാഭിമാനം ഉണർന്നിരിക്കുന്നു, ‘ , ‘ അമേരിക്കയിൽ മാത്രമല്ല ലോകത്ത് എവിടെയും ഞങ്ങളുടെ രാജാവ് കാണും ‘ എന്നൊക്കെയാണ് ചില കമന്റുകൾ.















