കായിക ലോകത്തിന്റെ മനം കീഴടക്കി നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. നീരജിന്റെ ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിനിടയിലും, മകന്റെ എതിരാളിയും സ്വർണമെഡൽ ജേതാവുമായ അർഷദിനേയും ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ അമ്മ. വെള്ളി മെഡൽ നേട്ടത്തിൽ താൻ സന്തുഷ്ടയാണെന്നും നീരജിന്റെ അമ്മ പറയുന്നു. ” അർഷദ് നദീം എനിക്ക് മകനെ പോലെയാണ്. കഠിനാധ്വാനം ചെയ്താണ് ഓരോരുത്തരും ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതെന്നും” നീരജിന്റെ അമ്മ പറയുന്നു.
Story that caught my eye: Neeraj Chopra’s mother’s simple but profound words: ‘gold jiska hai woh bhee hamara beta hai!’ Salute your true spirit of sportsmanship. No wonder ma’am you have produced a champion like Neeraj. Contrast Neeraj’s mum grace with the abusive RW twitter… pic.twitter.com/7yF7LZ1es8
— Rajdeep Sardesai (@sardesairajdeep) August 9, 2024
“>
എല്ലാവർക്കും അവരുടേതായ ദിവസമുണ്ടെന്നും ഈ ദിവസം പാകിസ്താന്റേതാണെന്നും നീരജിന്റെ പിതാവ് സതീഷ് കുമാർ പറഞ്ഞു. മകൻ വെള്ളി മെഡൽ സ്വന്തമാക്കിയതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൈനലിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ത്രോയായ 89.45 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. യോഗ്യത റൗണ്ടിൽ കുറിച്ച 89.34 മീറ്റർ ദൂരമെന്ന പ്രകടനമാണ് നീരജ് മറികടന്നത്. ഒളിമ്പിക് റെക്കോർഡായ 92.97 മീറ്റർ ദൂരമെറിഞ്ഞാണ് പാകിസ്താന്റെ അർഷാദ് നദീം സ്വർണം നേടിയത്.
ആദ്യ ത്രോ ഫൗളായിരുന്നെങ്കിലും രണ്ടാം ത്രോയിൽ തന്നെ അർഷദ് റെക്കോർഡ് ദൂരം കണ്ടെത്തി. അവസാന ത്രോയിലും താരം 90 മീറ്റർ മറികടന്നു. ആദ്യമായാണ് ഒരു താരം ഒളിമ്പിക്‌സിൽ രണ്ട് തവണ 90 മീറ്റർ ദൂരം കണ്ടെത്തുന്നത്. ട്രാക്ക് ആൻഡ് ഫീൽഡിൽ പാകിസ്താന്റെ ആദ്യ മെഡൽ കൂടിയാണിത്.