മുംബൈ: ഹാജി അലി ദർഗയുടെ നവീകരണത്തിന് സൂപ്പർ താരം അക്ഷയ് കുമാർ 1.21 കോടി രൂപ സംഭാവന നൽകി. ദർഗ മാനേജിംഗ് ട്രസ്റ്റി സുഹൈൽ ഖണ്ഡ്വാനി സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ എക്‌സിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കിട്ടു.
അക്ഷയ് കുമാർ ദർഗ സന്ദർശിക്കുകയും പ്രാർഥിക്കുകയും ചാദർ ധരിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഖണ്ഡ്വാനി പോസ്റ്റ് ചെയ്തത്. “ഹാജി അലി ദർഗയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. ഒരു ഭാഗത്തിന്റെ നവീകരണത്തിനായി അക്ഷയ് കുമാർ 1,21 കോടി രൂപ സംഭാവന നൽകി” അദ്ദേഹം പറഞ്ഞു
സയ്യിദ് പീർ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം ഉൾക്കൊള്ളുന്ന ഹാജി അലി ദർഗ ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യാ ഘടനകളുടെ ഏറ്റവും ഉദാത്തമായ മാതൃകയാണ്.