കേന്ദ്ര സർക്കാരിന് കീഴിൽ ജോലി നേടാൻ സുവർണാവസരം. സ്കിൽഡ് ആർട്ടിസൻസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് മെയിൽ മോട്ടോർ സർവീസ് ചെന്നൈ. പത്ത് ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.
എട്ടാം ക്ലാസ് പാസയവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓഗസ്റ്റ് 30 വരെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രതിമാസം 19,900 മുതൽ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും. 18-30 പ്രായക്കാർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.indiapost.gov.in സന്ദർശിക്കുക.















