ഇന്ത്യൻ സൈനികർക്കായി ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് . ഫ്രണ്ട് ഹാർഡ് കവച പാനൽ (എഫ്എച്ച്എപി) അടങ്ങുന്നതാണ് പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് .പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്താണ് ഇക്കാര്യം രേഖാമൂലം പാർലമെന്റിൽ അറിയിച്ചത് .
വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണിത് . ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ജാക്കറ്റ് നിർമിച്ചിരിക്കുന്നത്. ബിഐഎസ് ലെവല്‍ 6 വിഭാഗത്തില്‍ പെട്ട ജാക്കറ്റുകളാണിവ .ജാക്കറ്റുകള്‍ക്ക് 7.62 x 54 ആർഎപിഐ അമ്മ്യൂണിഷനെ വരെ നേരിടാനാകും.
നിലവില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് 10.5 കിലോഗ്രാമാണ് ഭാരം. മറ്റു പ്രതിരോധ ഉപകരണങ്ങള്‍ക്കു പുറമേ ഇത്രയും ഭാരം വഹിച്ചുകൊണ്ടാണ് ഓരോ പട്ടാളക്കാരനും അതിര്‍ത്തി കാക്കുന്നത്. ഭാരം കുറയുന്നത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കുന്ന ഓരോ പട്ടാളക്കാരനും നേരിട്ട് ആശ്വാസം നല്‍കുന്നതാണ്. ഈ വിഷയത്തിന്റെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഗവേഷകര്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന്റെ ഭാരം കുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.