ധാക്ക : പ്രധാനമന്ത്രി പദവി രാജി വച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിട്ടും ബംഗ്ലാദേശിൽ കലാപം അവസാനിക്കുന്നില്ല . ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിലെ അംഗങ്ങളുടെയും ഹിന്ദു ന്യൂനപക്ഷങ്ങളുടെയും വീടുകളും ക്ഷേത്രങ്ങളും കത്തിക്കുന്നത് തുടരുന്നു . മതമൗലികവാദികൾ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. ഇപ്പോഴിതാ സമരക്കാരുടെ വേഷം ധരിച്ചെത്തിയ തീവ്രവാദികൾ അഭിഭാഷകയായ ടൂറിൻ അഫ്രോസിന്റെ വീട് ആക്രമിച്ചു.
അവാമി ലീഗ് സർക്കാരിന്റെ ബംഗ്ലാദേശ് ഇൻ്റർനാഷണൽ ക്രിമിനൽ ട്രിബ്യൂണലിന്റെ (ICT-B) മുൻ ചീഫ് പ്രോസിക്യൂട്ടറാണ് ടൂറിൻ അഫ്രോസ്. 1971-ലെ വിമോചനയുദ്ധത്തിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയ നിരവധി റസാക്കർമാരുടെ വിചാരണയ്ക്ക് ടൂറിൻ അഫ്രോസ് മേൽനോട്ടം വഹിച്ചിരുന്നു.
ഇസ്ലാമിസ്റ്റുകൾ വീട് വളഞ്ഞ് ടൂറിൻ അഫ്രോസിനെ ആക്രമിക്കുകയായിരുന്നു . അക്രമികൾ ഇവരെ പിടികൂടുകയും മുടി ബലമായി മുറിക്കുകയും കാലുകൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
‘എന്തുകൊണ്ടാണ് നിങ്ങൾ ഹിജാബ് ധരിക്കാത്തത്? എന്തുകൊണ്ടാണ് നിങ്ങൾ പോകാത്തത്? എന്ന് ചോദിച്ച് തുടർച്ചയായി പെൻസിൽ കൊണ്ട് എന്റെ കാലിൽ കുത്തി . ഞാൻ പ്രമേഹബാധിതയാണ്. 16 വയസ്സുള്ള എന്റെ മകൾ എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ വല്ലാതെ പേടിച്ചുപോയി. അവർ അവളെ ബലാത്സംഗം ചെയ്തിരുന്നെങ്കിൽ ഒരു അമ്മ എന്ന നിലയിൽ ഞാൻ എന്തുചെയ്യുമായിരുന്നു‘ ടൂറിൻ അഫ്രോസ് പറയുന്നു.
നിരവധി റസാക്കർമാരെ തൂക്കിലേറ്റിയ ട്രൈബ്യൂണലിന്റെ വിധി തെറ്റായിരുന്നു എന്ന് പറയാനും അവർ ആവശ്യപ്പെട്ടു . തന്റെ സുരക്ഷയെക്കുറിച്ച് ഭയമുണ്ടെങ്കിലും താൻ എവിടെയും പോകില്ലെന്നും ബംഗ്ലാദേശിൽ തന്നെ തുടരുമെന്നും ടൂറിൻ അഫ്രോസ് പറഞ്ഞു.















