ലക്നൗ : മകൾക്കും , മരുമകനുമൊപ്പം താമസിച്ചിരുന്ന വയോധികന്റെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ . യുപിയിലെ നോയിഡ സെക്ടർ 12-ലാണ് സംഭവം . 82 വയസ്സുള്ള ഹരിലാൽ എന്നയാളെയാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിലെ സാധനങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. ദിവസങ്ങളോളം കട്ടിലിൽ കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു.
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ വൃദ്ധന്റെ മകളും മരുമകനും ഭയന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. എന്നിട്ടും, പിതാവിനെ നോക്കാനോ , ശ്രദ്ധിക്കാനോ ഇവർ തയ്യാറായില്ല . നാല് ദിവസമായി പിതാവ് മരിച്ച് കിടക്കുകയാണെന്ന് പോലും ഒരേ വീട്ടിൽ താമസിച്ചിരുന്ന മകളും , മരുമകനും അറിഞ്ഞിരുന്നില്ല . പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മകളെയും ,മരുമകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.















