ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന നടൻ ഉല്ലാസ് പന്തളം വിവാഹിതനായി. അരീക്കോട് പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ട് ആൺമക്കളാണ് ഉല്ലാസിനുള്ളത്.
വിവാഹത്തിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതോടെ താരത്തിന് ആശംസകളുമായി നിരവധി പേർ രംഗത്തെത്തി.















