ഇറ്റാവ: ഉത്തർപ്രദേശിൽ ട്രെയിൻ ഇടിച്ച് ജവാന് മരണം. ഇറ്റാവയിൽ ഗുഡ്‌സ് ട്രെയിനിടിച്ചാണ് 35 കാരനായ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടത്. സൈനിക ഉദ്യോഗസ്ഥന്റെ മരണം യുപി പോലീസാണ് സ്ഥിരീകരിച്ചത്.
അലി ഖുർദ് ഗ്രാമത്തിലെ ജബർ സിംഗാണ് മരണപ്പെട്ട ജവാൻ. ഫാമിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് അപകടമുണ്ടായത്.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ (സിആർപിഎഫ്) ജോലി ചെയ്തിരുന്ന സിംഗ് അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. ജവാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.















