ചേർത്തല: തുമ്പച്ചെടി കൊണ്ടുളള തോരൻ കഴിച്ച യുവതി മരിച്ചതായി റിപ്പോർട്ട്. ചേർത്തല എക്‌സ്‌റേ ജംഗ്ഷന് സമീപം ദേവീ നിവാസിൽ നാരായണന്റെ ഭാര്യ ജെ. ഇന്ദു ആണ് മരിച്ചത്. 42 വയസായിരുന്നു.
വ്യാഴാഴ്ച രാത്രി തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരൻ കഴിച്ചെന്നും തുടർന്ന് അസ്വസ്ഥത ഉണ്ടായെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഇന്നലെ വൈകിട്ട് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് എഫ്‌ഐആർ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം.















