മാലി: മാലദ്വീപ് പ്രതിരോധ മന്ത്രി മുഹമ്മദ് ഗാസൻ മൗമൂണുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കൂടിക്കാഴ്ചയിൽ പ്രതിരോധ സുരക്ഷാ സഹകരണത്തെക്കുറിച്ചും സമുദ്ര സുരക്ഷയ്ക്കുള്ള സംയുക്ത സംരംഭത്തെക്കുറിച്ചും ചർച്ച ചെയ്തു.
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ജയ്ശങ്കർ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്. സമുദ്രസുരക്ഷയുമായും മേഖലയിൽ സമാധാനവും സുസ്ഥിരതയും പുലരുന്നതിന് വേണ്ടി ഇരുരാജ്യങ്ങൾക്കും താൽപര്യമുളളതുമായ സംയുക്ത സംരംഭങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി അദ്ദേഹം കുറിച്ചു. സുരക്ഷാ സഹകരണവും ചർച്ചയായതായി ജയ്ശങ്കർ പറഞ്ഞു.
A very good meeting with Defence Minister @mgmaumoon.
Discussed 🇮🇳 🇲🇻 defence and security cooperation, joint initiatives for maritime security and our shared interest in maintaining peace and stability in the region. pic.twitter.com/f5RMp7OLTr
— Dr. S. Jaishankar (@DrSJaishankar) August 10, 2024
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് വിദേശകാര്യമന്ത്രി മാലദ്വീപിൽ എത്തിയത്. വിമാനത്താവളത്തിലെത്തിയ ജയശങ്കറിന് മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീറിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്.















