ഒളിമ്പിക്സ് മെഡൽ നിറം മങ്ങുന്നുവെന്ന പരാതിയുമായി ജേതാവ്. സ്കേറ്റ്ബോർഡ് വിഭാഗത്തിലെ വെങ്കല മെഡൽ ജേതാവായ നൈജ ഹൂസ്റ്റൺ ആണ് പരാതിയുമായി രംഗത്തുവന്നത്. മെഡൽ നിറം മങ്ങി ഗ്രേയാകുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം എക്സിൽ പങ്കുവച്ചു. ഇതോടെ മെഡലുകളുടെ ഗുണനിലവാരവും ചോദ്യം ചെയ്യപ്പെട്ടു. സംഭവം വിവാദമായതോടെ മെഡൽ മാറ്റി നൽകുമെന്ന് പാരിസ് ഒളിമ്പിക്സ് സംഘാടകർ വ്യക്തമാക്കി.
ഈ ഒളിമ്പിക്സ് മെഡൽ കാണാൻ ഭംഗിയുണ്ട്, പുതിയതുമാണ്. എന്നാൽ എന്റെ ശരീരത്തിൽ വിയർപ്പ് പറ്റി കിടന്നതിന് ശേഷവും എന്റെ കൂട്ടുകാർ ഒന്ന് ധരിച്ചതിന് ശേഷം തിരിച്ചു നൽകുമ്പോൾ ഇതാണ് അവസ്ഥയെന്ന് പറഞ്ഞാണ് മെഡലിന്റെ നിറം മങ്ങൽ വ്യക്തമാക്കുന്ന വീഡിയോ കാണിക്കുന്നത്.
വെങ്കലം മങ്ങി ഗ്രേ നിറത്തിലേക്ക് മെഡലിന്റെ ഒരു ഭാഗം മാറിയിരിക്കുന്നു. പാരീസ് ഒളിമ്പിക്‌സ് മെഡലുകളിൽ ആതിഥേയ നഗരത്തിന്റെ ബഹുമാനാർത്ഥം ഈഫൽ ടവറിൽ നിന്ന് എടുത്ത ഷഡ്ഭുജ ആകൃതിയിലുള്ള ഇരുമ്പ് കഷണമുണ്ട്. ഒളിമ്പിക്‌സിനായി 2,600 എണ്ണമാണ് ഉണ്ടാക്കിയത്.. ഓരോന്നിനും ഏകദേശം 530 ഗ്രാം ഭാരമുണ്ട്. ആഡംബര ബ്രാൻഡായ ചൗമെറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
“[Medals] are apparently not as high quality as you would think… I mean, look at that thing.”
Team USA skateboarder Nyjah Huston says his Bronze Medal is already losing color 😳
(via @nyjah / IG)pic.twitter.com/x8UtOUYwf4
— ClutchPoints (@ClutchPoints) August 9, 2024
“>