ചെന്നൈ: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതിയുടെപേരിലുള്ള ദുരഭിമാനക്കൊലകൾ അക്രമമല്ലെന്നും മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള വഴിയാണെന്നുമായിരുന്നു നടന്റെ നടന്റെ വാക്കുകൾ. തമിഴ്‌നാട്ടിലെ സേലത്ത് കവുണ്ടംപാളയത്തിന്റെ പ്രദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് രഞ്ജിത്തിന്റെ പരമാർശം.
“മാതാപിതാക്കൾക്ക് മാത്രമേ അതിന്റെ വേദന മനസിലാവുകയുള്ളു. ഒരു ബൈക്ക് മോഷണം പോയാൽ നമ്മൾ എന്താണ് സംഭവിച്ചതെന്നറിയാൻ ഉടൻതന്നെ പോകാറില്ലേ? അതുപോലെ മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കൾക്ക് സ്വാഭാവികമായും ദേഷ്യം വരുമ്പോൾ അവരത് പ്രകടിപ്പിക്കും. അത് അക്രമമല്ല, കുട്ടികളോടുള്ള അവരുടെ സ്നേഹമാണ്,” രഞ്ജിത് പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലടക്കം നടനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
90കളുടെ തുടക്കം മുതൽ തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനും സംവിധായകനുമാണ് രഞ്ജിത്ത്. ഇതാദ്യമായല്ല രഞ്ജിത്ത് ഇത്തരം പരാമർശങ്ങൾ നടത്തി വിവാദത്തിലാകുന്നത്. ഇതിനുമുൻപ് സ്ത്രീകളുടെ മോഡേൺ വസ്ത്ര ധാരണത്തെ കുറിച്ചും ഇയാൾ വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ആദ്ദേഹത്തിന്റെ പുതിയ ചിത്രമായ കവുണ്ടംപാളയത്തിലും ജാതിയുടെ പേരിലുള്ള അക്രമങ്ങളും കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ നിയന്ത്രണം തുടങ്ങിയ വിവാദ വിഷയങ്ങളെയാണ് പ്രമേയമാക്കുന്നത്.
Honor Killing is not violence.. it is done by concern! If someone steals our bike don’t we show our anger against the thief” – Actor Ranjith
What a sick mentality this guy has 🤬#Honorkillingpic.twitter.com/tKYeALjFwn
— 👑Che_ಕೃಷ್ಣ🇮🇳💛❤️ (@ChekrishnaCk) August 10, 2024















