നാഗചൈതന്യ–ശോഭിത വിവാഹനിശ്ചയത്തിനു പിന്നാലെ നടി സാമന്തയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് ആരാധകർ . വിവാഹവാർത്ത പുറത്ത് വന്നതിന് പിന്നാലെ ശോഭിതക്കെതിരെയും നാഗചൈതന്യക്കെതിരെയും സൈബര്‍ ആക്രമണങ്ങളുമുണ്ട്. ചിലരാകട്ടെ സാമന്തയ്‌ക്ക് ജീവിതം നൽകാൻ മുന്നോട്ട് വന്നിരിക്കുകയാണ് .അതിലൊരു യുവാവിന്റെ അഭ്യർത്ഥനയാണ് ഇപ്പോൾ വൈറലാകുന്നത് .
നാഗചൈതന്യയുടെ വിവാഹവാർത്ത കേട്ട് സാമന്തയ്‌ക്ക് അസ്വസ്ഥതയോ വേദനയോ വരേണ്ടെന്നാണ് യുവാവ് പറയുന്നത് . താനെപ്പോഴും സാമന്തയ്‌ക്കൊപ്പമുണ്ട് .മാത്രമല്ല സാമന്തയ്‌ക്ക് സമ്മതമെങ്കില്‍ വിവാഹം നടത്താമെന്നും യുവാവ് പറയുന്നു. സാമ്പത്തികമായി ഒന്നു സെറ്റ് ആവാന്‍ രണ്ടു വര്‍ഷം സമയം തരണമെന്നാണ് യുവാവിന്റെ ആവശ്യം. അതു കഴിഞ്ഞ് വിവാഹത്തിലേക്ക് കടക്കാമെന്നും യുവാവ് പറയുന്നു.
ഒപ്പം ഒരു ഗ്രാഫിക്കല്‍ വീഡിയോ കൂടി ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹത്തിനു സമ്മതമാണോ എന്ന് ചോദിക്കാന്‍ സാമന്തയുടെ വീട്ടിലെത്തുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. രസകരമായ ഈ വീഡിയോ കണ്ട് സാമന്ത മറുപടിയുമായി എത്തുകയും ചെയ്തു. ആ വീഡിയോയുടെ പിറകിലുള്ള ജിം ആണ് താരത്തെ ആകര്‍ഷിച്ചതെന്നാണ് പറയുന്നത്. താരം തന്നെ കമന്റുമായി എത്തിയതോടെ ആരാധകരും വീഡിയോ ഏറ്റെടുത്തു















