ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി “ഹർ ഘർ തിരംഗ” പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് ബിജെപി എംപി ബൻസുരി സ്വരാജ്. കൈയിൽ ത്രിവർണ്ണ പതാകയുമായി ബൈക്കിൽ യാത്ര ചെയ്യുന്ന ബൻസുരി സ്വരാജിന്റെ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
പ്രധാനമന്ത്രി മോദിയുടെ ആഹ്വാനപ്രകാരം ‘ഹർ ഘർ തിരംഗ’ ഇപ്പോൾ വലിയൊരു ക്യാമ്പയിനായി മാറിയിരിക്കുകയാണെന്നും രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാവരും വീട്ടിൽ ദേശീയ പതാക സ്‌ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും ബൻസുരി പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ബിജെപി അധ്യക്ഷൻ ജെപി നദ്ദയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗുജറാത്തിലെ രാജ്‌കോട്ടിൽ തിരംഗ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത് . തരംഗ യാത്ര പുറപ്പെടുമ്പോൾ തനിക്ക് സ്വാതന്ത്ര്യസമര കാലഘട്ടം ഓർമ്മവരുന്നതായും സ്വാതന്ത്ര്യസമരത്തിൽ ഗുജറാത്ത് വഹിച്ചിട്ടുള്ള പങ്ക് വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.















