ഇന്ത്യൻ സൈന്യത്തിനെതിരെ വിവാദ പ്രസ്താവനയുമായി ജമ്മു കശ്മീർവ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ള. ഇന്ത്യൻ സൈന്യം ഭീകരറുമായി കൈകോർത്ത് ഇന്ത്യൻ അതിർത്തികളിലെ നുഴഞ്ഞു കയറ്റം സുലഭമാക്കുന്നുവെന്നാണ് അബ്ദുള്ളയുടെ ആരോപണം. പ്രസ്താവന പുറത്തുവന്നതോടെ ബിജെപിയും യൂണിയൻ ടെറിറ്ററി ഡിജിപി ആർ.ആർ സ്വയിനും ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ ആഞ്ഞടിച്ചു.
“അതിർത്തികളിൽ സേനാ വിന്യാസം ശക്തമാക്കിയിട്ടും, ലോകത്തിലെ ഏറ്റവും വലിയ വിന്യാസമായിട്ടും നുഴഞ്ഞു കയറ്റം അവസാനിപ്പിക്കാവുന്നില്ല. അത് ഇപ്പോഴും വ്യാപകമായി തുടരുന്നു. ഇന്ത്യയെ നശിപ്പിക്കാൻ സൈന്യവും ഭീകരറും കൈകോർക്കുകയാണ്”.—-ഇതായിരുന്നു അബ്ദുള്ളയുടെ ആരോപണം.അനന്തനാഗിലെ ഏറ്റുമുട്ടലിൽ സിവിലിയനും ഒരു ജവാനും വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് അബ്ദുള്ളയുടെ വിദ്വേഷ പരാമർശം.
“ഇതിനോട് പ്രതികരിക്കാൻ എനിക്ക് വാക്കുകൾ ഇല്ല. സുരക്ഷാ സേനകൾക്കും അർദ്ധസൈനിക വിഭാഗങ്ങൾക്കും പോലീസിനും 7000-ത്തോളം ജീവനുകൾ നഷ്ടപ്പെട്ടു. അത് തുടരുകയാണ്.”സുരക്ഷാ സേന എന്നും മുൻനിരയിലാണ്, അവരാണ് ഏറ്റവും മികച്ച രാജ്യസ്നേഹികൾ. എനിക്ക് പറയാനുള്ളത് ഇത്രമാത്രം,” —-ഡിജിപി പറഞ്ഞു.
“ഫാറൂഖ് അബ്ദുള്ള പലപ്പോഴും ഇത്തരം പ്രസ്താവനകൾ നടത്താറുണ്ട്. അസംബന്ധം പറയുന്നതിൽ അദ്ദേഹം പ്രശസ്തനാണ്, അദ്ദേഹത്തിന്റെ പ്രസ്താവനകൾ ആരും ഗൗരവമായി എടുക്കുന്നില്ല,”-മുതിർന്ന ബിജെപി നേതാവും ജമ്മു കശ്മീരിലെ മുൻ ഉപമുഖ്യമന്ത്രിയുമായ നിർമൽ സിംഗ് പറഞ്ഞു .















