തിരുവനന്തപുരം: ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ അരവണ വിതരണത്തിന് കണ്ടെയ്നർ നിർമാണ പ്ലാൻ്റ് നിലയ്‌ക്കലിൽ. ബിഒടി അടിസ്ഥാനത്തിലാകും നിർമാണം. സെപ്റ്റംബർ അവസാനത്തോടെ നിർമാണം ആരംഭിച്ചേക്കും.
പ്രാരംഭഘട്ടത്തിൽ ശബരിമല, പമ്പ, നിലയ്‌ക്കൽ, എരുമേലി ക്ഷേത്രങ്ങൾക്കാണ് കണ്ടെയ്‌നർ നൽകുക. പ്ലാൻ്റ് പൂർണതോതിൽ സജ്ജമാകുന്നതോടെ മലയാലപ്പുഴ, അമ്പലപ്പുഴ ഉൾപ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങൾക്കും നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ദേവസ്വം ബോർഡിന് നേരിട്ട് പ്ലാന്റ് സ്ഥാപിക്കാൻ പരിമിതികളുള്ളതിനാലാണ് ബിഒടി അടിസ്ഥാനത്തിൽ പ്ലാന്റ് നിർമിക്കുന്നത്. ടാറ്റ ഗ്രൂപ്പ് സ്പോൺസർ ചെയ്ത വിരിഷെഡിന്റെ സ്ഥലത്താണ് പ്ലാന്റിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
ഓരോ വർഷവും രണ്ട് കോടിയിലേറെ കണ്ടെയ്നറുകളാണ് വാങ്ങുന്നത്. 6.42 രൂപയാണ് ഓരോ കണ്ടെയ്നറിന്റെയും വില. മൂന്നര കോടി രൂപ ചെലവിലാണ് പ്ലാന്റ് നിർമിക്കുക.