മാണ്ഡ്യ: കേന്ദ്ര സ്റ്റീൽ ഘനവ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി പാടത്ത് നെല്കൃഷിയിറക്കുന്നതിനു നേതൃത്വം നൽകി . മാണ്ഡ്യ ജില്ലയിലെ പാണ്ഡവപൂർ താലൂക്കിലെ സീതാപൂർ ഗ്രാമത്തിലെ കർഷകനായ ലക്ഷ്മണയുടെ പാടത്താണ് കുമാരസ്വാമി നെൽകൃഷിയിറക്കിയത്.

സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ എക്‌സിൽ അദ്ദേഹം ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. “ഭൂമി മാതാവിന്റെ മക്കളായ നമുക്കെല്ലാവർക്കും ഭൂമിയാണ് സർവ്വവും . കൃഷി ചെയ്ത് അതിജീവിക്കുക. നെൽക്കൃഷിയായിരുന്നു എന്റെ വീട്ടിലെ ഉപജീവനമാർഗം .” അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ എല്ലാ ഭക്ഷണ ദാതാക്കളെയും സഹായിക്കാൻ കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.















